ജിദ്ദ- ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ എന്നും സാമുദായിക ഐക്യത്തോടൊപ്പമാണ് നിലകൊണ്ടതെന്നും മുജാഹിദ് ഐക്യ ശ്രമത്തിന് മുമ്പു പിമ്പും ജിദ്ദയില്‍ രണ്ട് സെന്ററുകളായി സൗഹാര്‍ദപൂര്‍വമാണ് പ്രവര്‍ത്തിച്ചു വരുന്നതെന്നും തുടര്‍ന്നും സഹകരിക്കാവുന്ന മേഖലകളില്‍ സഹകരിക്കുമെന്നും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ (ഷറഫിയ) സെക്രട്ടേറിയേറ്റ് വ്യക്തമാക്കി.
ഐക്യം ശിഥിലമായെന്ന വാര്‍ത്ത തെറ്റിദ്ധാരാണാജനകമാണ്. കേരളത്തിലെ പ്രാസ്ഥാനിക ഐക്യം പൂര്‍ണമാകുന്ന മുറക്കേ ഗള്‍ഫ് ഇസ്‌ലാഹി സെന്ററുകളിലും അത് സാധ്യമാകൂ. ആദര്‍ശ തനിമയും ജനാധിപത്യ മൂല്യങ്ങളും വീണ്ടെടുത്തും മുഴുവന്‍ പ്രവര്‍ത്തകരെ ഉള്‍കൊണ്ടും നടത്തുന്ന ഏതൊരു ഐക്യശ്രമത്തേയും ശക്തിപ്പെടുത്താന്‍ ഇസ്‌ലാഹി പ്രസ്ഥാനം പ്രതിജ്ഞാബന്ധമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.