Sorry, you need to enable JavaScript to visit this website.

കേരളത്തിൽ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ നേതൃത്വം ആന്റണിയുടെ മകന്

തിരുവനന്തപുരം- കേരളത്തിൽ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ക്യാംപയിന് നേതൃത്വം നൽകാൻ മുൻ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനിൽ കെ ആന്റണിയുടെ നേതൃത്വം കേരളത്തിൽ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നാണ് പാർട്ടി കരുതുന്നത്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിന് അനിൽ ആന്റണിയുടെ സേവനം സഹായകമായിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ ശശി തരൂരിന്റെ കീഴിലായിരിക്കും അനിൽ ജോലി ചെയ്യുക. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള നവോത്ഥാൻ ഫൗണ്ടേഷൻ വൈസ് ചെയർമാനും ബോർഡ് ട്രസ്റ്റിയുമാണ് അനിൽ. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദം നേടിയ അനിൽ  നിരവധി പ്രമുഖ കമ്പനികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
 

Latest News