Sorry, you need to enable JavaScript to visit this website.

ചാരക്കേസ്: ഫൗസിയ ഹസൻ നിയമനടപടിക്ക്

തിരുവനന്തപുരം- ഐ.എസ്.ആർ.ഒ ചാരക്കേസിൽ നിയമപോരാട്ടം തുടരുമെന്ന് കേസിലെ പ്രതിയായി അറസ്റ്റ് ചെയ്തിരുന്ന ഫൗസിയ ഹസൻ വ്യക്തമാക്കി. ചാരക്കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്നും താൻ പീഡിപ്പിക്കപ്പെട്ടുവെന്നും ഫൗസിയ ഹസൻ പറഞ്ഞു. നമ്പി നാരായണനെ ഒരിക്കൽ പോലും കാണുകയോ അറിയുകയോ ചെയ്തിട്ടില്ല. പോലീസ് ഉദ്യോഗസ്ഥൻ വിജയനായിരുന്നു കേസുണ്ടാക്കിയത്. നമ്പി നാരായണന്റെ പേര് പറയാൻ പോലും തനിക്കറിയുമായിരുന്നില്ല. പ്രധാനമന്ത്രി നരസിംഹ റാവുവിനെയും മുഖ്യമന്ത്രി കെ. കരുണാകരനെയും കേസിന്റെ പരിധിയിലേക്ക് കൊണ്ടുവരാൻ ചിലർ ശ്രമിക്കുകയായിരുന്നു. നമ്പി നാരായണന് നീതി ലഭിച്ചത് തനിക്ക് പ്രതീക്ഷക്ക് വക നൽകുന്നതാണെന്നും തനിക്കും നഷ്ടപരിഹാരം ലഭിക്കുമെന്ന് കരുതുന്നുവെന്നും ഫൗസിയ ഹസൻ പറഞ്ഞു. ചാരക്കേസിൽ ഉൾപ്പെട്ടതിന് ശേഷം തന്റെ ജീവിതം ആകെ മാറിമറിഞ്ഞു. ഏറെ പ്രയാസപ്പെട്ടാണ് അതിന് ശേഷം കഴിഞ്ഞത്. നാട്ടുകാരിയായത് കൊണ്ട് മാത്രമാണ് മാലി ജനത തന്നെ വീണ്ടും ആ രാജ്യത്ത് കാലുകുത്താൻ അനുവദിച്ചതെന്നും ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ഫൗസിയ ഹസൻ പറഞ്ഞു.
 

Latest News