സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വീണ്ടും ടൂറിസ്സറ്റുകള്‍ക്ക് നേരെ സ്രാവിന്റെ ആക്രമണം. ഇത്തവണ ഒരു സ്ത്രീയും കുട്ടിയുമാണ് ആക്രമണത്തിന്നിരയായത്. ഓസ്‌ട്രേലിയയിലെ പ്രസിദ്ധമായ വിറ്റ്‌സണ്‍ഡേ ദ്വീപിലാണ് സംഭവം.
കുട്ടിക്കും സ്ത്രീക്കും കാലില്‍ മുറിവേറ്റു എന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് പേരെയും സംഭവം നടന്നെയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ല എന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു.
ദ്വീപിലെ കാറ്റ്‌സേയേ ബീച്ചില്‍ അമ്മയും കുട്ടിയും വെളളത്തിലിറങ്ങി കളിക്കുന്നതിന്നിടയിലാണ് അപകടം. ഉല്ലസിക്കുന്നതിനിടെ എത്തിയ സ്രാവ് രണ്ടു പേരെയും അക്രമിക്കുകയായിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്രാവിന്റെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇതിലധികവും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുളളത് വിറ്റ്‌സണ്‍ഡേ ദ്വീപിലാണ്. സുരക്ഷിതമായി നീന്താനാണ് സഞ്ചാരികള്‍ ദ്വീപിലെത്താറുളളത്. പക്ഷെ, ആക്രമണങ്ങളില്‍ അപൂര്‍വമായേ ടൂറിസ്റ്റുകള്‍ക്ക് പരിക്ക് പറ്റാറുളളൂ.
കഴിഞ്ഞ നവംബറില്‍ സ്രാവിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലെ ആക്രമണത്തില്‍ ഒരു കുട്ടിയുടെ കാല് അറ്റു പോയി.