ദുബായ്- യു.എ.ഇക്കെതിരായ നാളത്തെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ യു.എ.ഇക്കെതിരെ ഗോളടിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരത്തിന് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍ ഖാന്‍ അഞ്ച് ലക്ഷം ഡോളര്‍ (മൂന്നരക്കോടിയോളം രൂപ) വാഗ്ദാനം ചെയ്തുവോ?
സോഷ്യല്‍ മീഡിയയിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. വാര്‍ത്ത നിരസിക്കാനോ സ്ഥിരീകരിക്കാനോ നടി തയാറായിട്ടില്ല. തായ്‌ലന്റിനെ ഇന്ത്യ 4-1 ന് തകര്‍ത്തതോടെ ഇന്ത്യ-യു.എ.ഇ മത്സരത്തിന് പ്രാധാന്യമേറിയിരിക്കുകയാണ്.
കരീന വന്‍ തുക വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്ത ഊഹാപോഹം മാത്രമാണെന്ന് യു.എ.ഇയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഈസ ദര്‍വീഷ് അഭിപ്രായപ്പെട്ടു. വാര്‍ത്ത നിരവധി വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.