പത്തനംതിട്ട- ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് യുവതി രംഗത്ത്. കൊല്ലം സ്വദേശിയായ മഞ്ജുവാണ് അവകാശവാദവുമായി രംഗത്തെത്തിയത്. പോലീസ് സുരക്ഷയില്ലാതെയാണ് ശബരിമലയിലേക്ക് എത്തിയതെന്നും നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ്ബുക്ക് പേജില്‍ മഞ്ജു അവകാശപ്പെട്ടു. ദലിത് മഹിള ഫെഡറേഷന് നേതാവായ മഞ്ജു നേരത്തെയും ദര്‍ശനത്തിന് ശ്രമിച്ചിരുന്നു. പ്രായം തോന്നിക്കുന്ന തരത്തില്‍ വേഷ പ്രച്ഛനയായാണ് ഇവര്‍ ശബരിമലയിലേക്ക് എത്തിയത് എന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. മുടിയെല്ലാം നരപ്പിച്ചാണ് ഇവര്‍ ശബരിമലയില്‍ എത്തിയത് എന്നാണ് ദൃശ്യങ്ങളില്‍ കാണുന്നത്.