Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദേശീയ പണിമുടക്ക്: എഫ്.ഐ.ടി.യു -അസെറ്റ് സംയുക്ത മാർച്ചും ധർണയും നടത്തി

തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് എഫ്.ഐ.ടി.യു-അസെറ്റ് നേതൃത്വത്തിൽ നടത്തിയ മാർച്ച്

തിരുവനന്തപുരം -  കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് നയങ്ങൾ തിരുത്തുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, സംഘ്പരിവാർ ഫാസിസത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനുവരി 8, 9 തീയതികളിൽ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ 
ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.ഐ.ടി.യു), അസോസിയേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് (അസെറ്റ്) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. 
വെൽഫെയർ പാർട്ടി സംസ്ഥാന നേതാക്കളായ ശ്രീജ നെയ്യാറ്റിൻകര (തിരുവനന്തപുരം), കെ.എ. ഷഫീഖ് (കൊല്ലം), സുരേന്ദ്രൻ കരിപ്പുഴ (ആലപ്പുഴ), പി.എ. അബ്ദുൽ ഹക്കീം (കോട്ടയം), സജീദ് ഖാലിദ് (എറണാകുളം), മിർസാദ് റഹ്മാൻ (തൃശൂർ), ജോസഫ് ജോൺ (പാലക്കാട്), റസാഖ് പാലേരി (മലപ്പുറം), ഹമീദ് വാണിയമ്പലം (കോഴിക്കോട്), ജബീന ഇർഷാദ് (കണ്ണൂർ), ഗണേഷ് വടേരി (കാസർകോട്), ദേശീയ സെക്രട്ടറി ഇ.സി. ആയിഷ (വയനാട്) എന്നിവർ ജില്ലാ ആസ്ഥാനങ്ങളിലെ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു. 
ഓട്ടോമൊബൈൽ വർക്കേഴ്‌സ് & ഡ്രൈവേഴ്‌സ് യൂണിയൻ, ബിൽഡിംഗ് & കൺസ്ട്രക്ഷൻ ലേബറേഴ്‌സ് യൂണിയൻ, കാറ്ററിംഗ് & ഹോട്ടൽ വർക്കേഴ്‌സ് യൂണിയൻ, കർഷക തൊഴിലാളി യൂണിയൻ, ഹാരിസൺസ് ലേബറേഴ്‌സ് യൂണിയൻ, ഷോപ്‌സ് & എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്‌സ് യൂണിയൻ, അൺഎയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് & സ്റ്റാഫ് യൂണിയൻ, വഴിയോര കച്ചവട ക്ഷേമ സമിതി, ടെയിലറിംഗ് & ഗാർമെന്റ് വർക്കേഴ്‌സ് യൂണിയൻ, നാഷണൽ സ്പിന്നിംഗ്  & വീവിംഗ് മിൽസ് വർക്കേഴ്‌സ് യൂണിയൻ, കേരള സ്‌ക്രാപ്പ് വർക്കേഴ്‌സ് യൂണിയൻ, ആൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ, കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ്, കേരള സ്റ്റേറ്റ് എംപ്ലോയിസ് മൂവ്‌മെന്റ്, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് മൂവ്‌മെന്റ്, യുണൈറ്റഡ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് & ടീച്ചേഴ്‌സ് മൂവ്‌മെന്റ്, ഹയർ എഡ്യുക്കേഷൻ ടീച്ചേഴ്‌സ് മൂവ്‌മെന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് മൂവ്‌മെന്റ് തുടങ്ങിയ സംഘടനകൾ പ്രതിഷേധ പരിപാടികളിൽ അണിചേർന്നു. 

 

Latest News