ദമാം - സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏതാനും ഭീകരര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഏതാനും പേര്‍ അറസ്റ്റിലായിട്ടുമുണ്ട്.
ഖത്തീഫിലെ ഉമ്മുല്‍ഹമാമിലാണ് സംഭവം. പ്രദേശം വളഞ്ഞ ശേഷം കീഴടങ്ങാന്‍ ആവശ്യപ്പെട്ട സുരക്ഷാ സൈനികര്‍ക്കു നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ പിടിയിലാവുകയും ചെയ്തത്.
ഖത്തീഫിലെ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഭീകര പട്ടികയില്‍ പെട്ടവരല്ല കൊല്ലപ്പെട്ടവരെന്ന് വിവരമുണ്ട്. ഉമ്മുല്‍ഹമാമിലെ വീട് കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ് സുരക്ഷാ സൈന്യവുമായി ഏറ്റുമുട്ടിയത്. സുരക്ഷാ വകുപ്പുകള്‍ക്കു മുന്നില്‍ കീഴടങ്ങുന്നതിന് ഭീകരരോട് ആഭ്യന്തര മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഭീകരരെ കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ 990 എന്ന നമ്പറില്‍ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.