റിയാദ് - എയര്‍ ഹോസ്റ്റസുമാരായി സൗദി വനിതകളെ തേടുന്ന പരസ്യം ചെയ്ത് ഇരുപത്തിനാലു മണിക്കൂറിനകം മൂവായിരത്തിലേറെ സൗദി യുവതികള്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു. സൗദി എയര്‍ ഹോസ്റ്റസുമാര്‍ ആഭ്യന്തര സര്‍വീസുകളില്‍ മാത്രമാണ് സേവനമനുഷ്ഠിക്കുകയെന്ന് ഫ്‌ളൈ നാസ് വക്താവ് അഹ്മദ് അല്‍മുസൈനിദ് വ്യക്തമാക്കി. സൗദി എയര്‍ ഹോസ്റ്റസുമാര്‍ ഹിജാബ് ധരിക്കേണ്ടിവരും. താമസിക്കുന്ന പ്രവിശ്യക്ക് പുറത്ത് രാത്രി ചെലവഴിക്കേണ്ടിവരുന്ന സാഹചര്യം എയര്‍ ഹോസ്റ്റസുമാര്‍ക്കുണ്ടാകില്ല. ജോലി സമയം പ്രത്യേകം പരിഗണിച്ചിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ ആഭ്യന്തര സര്‍വീസുകളില്‍ മാത്രമാകും സൗദി എയര്‍ ഹോസ്റ്റസുമാര്‍ ജോലി ചെയ്യുക.
എയര്‍ ഹോസ്റ്റസ് ജോലി സ്വീകരിക്കുന്നതിന് സൗദി വനിതകള്‍ വലിയ തോതില്‍ മുന്നോട്ടുവരുന്നുണ്ട്. സൗദിയിലെ നിയമങ്ങള്‍ക്ക് അനുസൃതമായാണ് സൗദി വനിതകളെ എയര്‍ ഹോസ്റ്റസുമാരായി നിയമിക്കുന്നത്. ജോലിക്ക് അപേക്ഷിക്കുന്ന യുവതികളുടെ പ്രായം 22 നും 30 ഇടയിലായിരിക്കണമെന്നും അഹ്മദ് അല്‍മുസൈനിദ് പറഞ്ഞു.
സൗദി വനിതകളെ എയര്‍ ഹോസ്റ്റസുമാരായും പൈലറ്റുമാരായും നിയമിക്കുന്ന ആദ്യ സൗദി വിമാന കമ്പനിയാണ് ഫ്‌ളൈ നാസ്.