Sorry, you need to enable JavaScript to visit this website.

വിവാഹ ദിവസം വധു ബ്യൂട്ടി പാർലറിൽനിന്ന് മുങ്ങി

തൃശൂർ - വിവാഹ ദിവസം ബ്യൂട്ടി പാർലറിൽ നിന്ന് വധു കാമുകനോടൊപ്പം മുങ്ങി. ചൗക്ക സ്വദേശിനിയായ വധുവിനെ വിവാഹ ദിവസമായ  രാവിലെ  മേയ്ക്കപ്പ് ചെയ്യാൻ ചാലക്കുടിയിലുള്ള ബ്യൂട്ടി പാർലറിലേക്ക് രാവിലെ ബന്ധുക്കൾ കൊണ്ടുവിട്ടതായിരുന്നു. മേയ്ക്കപ്പ് തീരാൻ സമയമെടുക്കുമെന്നതിനാൽ യുവതിയെ ബ്യൂട്ടി പാർലറിലാക്കി ബന്ധുക്കൾ വീട്ടിലേക്ക് മടങ്ങി. കൂടെയാരും നിന്നില്ല. പീച്ചിയിൽ നടക്കുന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവർ ചൗക്കയിലെ വീട്ടിലെത്തിയിരുന്നു. പീച്ചിയിലേക്ക് പോകാനായി വാഹനങ്ങളുമെത്തി. ബ്യൂട്ടിപാർലറിൽ നിന്നും വധുവിനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബന്ധുക്കൾ പോയപ്പോഴാണ് വധുവിനെ കാണാതായ വിവരമറിയുന്നത്. മേയ്ക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഒരു യുവാവെത്തി വിളിച്ചപ്പോൾ കൂടെയിറങ്ങിപ്പോയെന്നാണ് ബ്യൂട്ടി പാർലറുകാർ പറയുന്നത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് യുവതിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാമുകനോടൊപ്പം സ്റ്റേഷനിൽ വൈകാതെ ഹാജരാകാമെന്നാണ് മറുപടി കിട്ടിയത്.
 

Latest News