കൊച്ചി- ഹർത്താൽ അതീവഗുരുതരമായ പ്രശ്‌നമാണെന്ന് ഹൈക്കോടതി. ഒരു വർഷം 97 ഹർത്താൽ നടന്നുവെന്ന കാര്യം വിശ്വസിക്കാൻ തന്നെ കഴിയുന്നില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹർത്താൽ പോലുള്ള സമരങ്ങൾ നടത്തുന്നവർ ഒരാഴ്ച മുമ്പെങ്കിലും നോട്ടീസ് നൽകണമെന്നും ഇതിനെതിരെ കോടതിയെ സമീപിക്കാൻ ആർക്കും അവകാശമുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറാണ് നിയമം നിർമ്മിക്കേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഹർത്താലിനെതിരെ വ്യാപാരികൾ ഉന്നയിച്ച പ്രശ്‌നങ്ങളിൽ സംസ്ഥാന സർക്കാറിന്റെ നിലപാട് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന സമരമാണ് ഹർത്താലെന്നും ഹൈക്കോടതി വ്യക്തമാക്കി.