ദുബായ്-ദുബായില്‍ എത്ര ശമ്പളം ലഭിച്ചിട്ടെന്താ വാടക താങ്ങാവുന്നതിനും അപ്പുറമല്ലേ എന്നാണ് പ്രവാസികള്‍ പറഞ്ഞു വന്നിരുന്നത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയാണെന്നാണ് സൂചന. ദുബായ് നഗരവാസികളുടെ അഭിപ്രായത്തില്‍ വാടക കുറഞ്ഞു വരികയാണ്. അഥവാ കുറഞ്ഞില്ലെങ്കിലും കുറ്ചു കാലമായി വാടക ഉയര്‍ന്നിട്ടില്ല. ഇത് വെറുതെ പറയുന്നതല്ല. ചിലരൊക്കെ ഏറ്റവും പുതിയ വാടക കരാര്‍ കാണിച്ച് നിരക്ക് കുറഞ്ഞുവെന്ന് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ബാക്കിയുള്ളവരും പ്രതീക്ഷയിലാണ് വൈകാതെ തങ്ങളുടെ വാടകയിലും കാര്യമായ കുറവുണ്ടാവുമെന്ന് ഈ വിഭാഗവും പ്രതീക്ഷിക്കുന്നു. ആവശ്യക്കാര്‍ കുറഞ്ഞതോടെ കുടിയാ•ാരുടെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം ഏറിയിരിക്കുകയാണ്. വാടക അടക്കാനുള്ള തവണ വ്യവസ്ഥകളില്‍ കെട്ടിട ഉടമകള്‍ കൂടുതല്‍ ഉദാരമതികളായിട്ടുണ്ടെന്നതാണ് പ്രകടമായ മറ്റൊരു മാറ്റം. ഈജിപ്തുകാരന്‍ മുഹമ്മദ് മോര്‍ദി ഒറ്റ മുറിയുള്ള താമസ കേന്ദ്രത്തിന് 70,000 ദിര്‍ഹം വാടക നല്‍കിയ സ്ഥാനത്ത് ഇപ്പോള്‍ താമസിക്കുന്ന രണ്ട് മുറികളുള്ള അപ്പാര്‍ട്ടുമെന്റിന് 53,000 ദിര്‍ഹമേ വാടക നല്‍കുന്നുള്ളു. ഈ രീതിയിലാണ് ദുബായിലെ താമസ കേന്ദ്രങ്ങളിലെ വാടക നിരക്ക് ഇടിഞ്ഞത്.