തളിപ്പറമ്പ്- നാല് ദിവസം പ്രായമുള്ള ഹൃദയ വാൽവ് തകരാറുള്ള കുഞ്ഞിനെ ആശുപത്രിയിലാക്കി തിരിച്ചുവരുന്ന വഴി ആംബുലൻസ് അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് പോയ വാഹനമാണ് ഇന്ന് അപകടത്തിൽ പെട്ടത്. കൊല്ലം ഓച്ചിറ പള്ളിമുക്കിൽ വച്ചായിരുന്നു അപകടം. വഴിയരികിൽ നിർത്തിയിരുന്നു രണ്ട് ബൈക്കുകളെ നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒരാൾ ഉടൻ മരിച്ചു. രണ്ടുപേർ ഗുരുതരമായ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.