കോഴിക്കോട്- പേരാമ്പ്രയിൽ മുസ്‌ലിം പള്ളിക്ക് നേരെ സി.പി.എം പ്രവർത്തകർ കല്ലെറിഞ്ഞത് മനപൂർവ്വം കലാപമുണ്ടാക്കാൻ വേണ്ടിയാണെന്ന് പോലീസ്. എഫ്.ഐ.ആറിലാണ് ഈ വിവരമുള്ളത്. ഇരുപതോളം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമണത്തിൽ പങ്കെടുത്തുവെന്നും എഫ്.ഐ.ആറിലുണ്ട്. ഹർത്താൽ ദിനത്തിൽ വൈകിട്ട് ആറരക്കാണ് സംഭവം. യൂത്ത് കോൺഗ്രസ് പ്രകടനടത്തിന് നേരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുൻ ജില്ലാ നേതാവുമായ അതുൽദാസിനെ ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിന് 153 എ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. മുസ്‌ലിം ലീഗ് ഓഫീസിന് നേരെയെറിഞ്ഞ കല്ല് തട്ടിത്തെറിച്ച് പള്ളിയുടെ തൂണിൽ പതിച്ചെന്നാണ് സി.പി.എം വാദം. ഈ വാദം നിരാകരിക്കുന്താണ് പോലീസ് റിപ്പോർട്ട്.