പയ്യന്നൂര്‍- പയ്യന്നൂരില്‍ ഇലക്ട്രിക്കല്‍ ഷോപ്പിന് തീപിടിച്ചു. പെരുമ്പയിലെ സോന ലൈറ്റ്‌സ് എന്ന സ്ഥാപനത്തിലാണ് രാവിലെ ഏഴ് മണിയോടെ തീപിടുത്തമുണ്ടായത്.
സ്ഥാപനത്തിന്റെ മൂന്നാം നിലയിലാണ് തീ പടര്‍ന്നത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.