Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ സ്വദേശിനിയുടെ മൃതദേഹം ജിദ്ദയില്‍ ഖബറടക്കി

ജിദ്ദ- ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ നിര്യാതയായ കണ്ണൂര്‍ സിറ്റി സ്വദേശിനി മങ്ങാടന്‍ റംലത്തിന്റെ (74) മൃതദേഹം ജിദ്ദ റുവൈസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. യു.എ.ഇയില്‍നിന്നെത്തിയ മകന്‍ സുനീദും ബന്ധുക്കളും നാട്ടുകാരും ഖബറടക്ക ചടങ്ങില്‍ സംബന്ധിച്ചു.
ഉംറ നിര്‍വഹിച്ച് ഡിസംബര്‍ 12-ന് മകളോടൊപ്പം മടങ്ങുന്നതിനിടെ ജിദ്ദ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ ഇവര്‍ കഴിഞ്ഞ ദിവസം  കിംഗ് അബ്ദുല്ല ഹോസ്പിറ്റലിലാണ് മരിച്ചത്. പരേതനായ ബട്ടക്കണ്ടി അബൂബക്കറിന്റെ ഭാര്യയാണ്. മക്കള്‍: ഖൈറുന്നിസ, ശമീം, സുനീദ് (ദുബായ്). മരുമക്കള്‍: അഹമ്മദ് (ദുബായ്), അബ്ദുറഹ്്മാന്‍, ഷമീന.

 

Latest News