തലശ്ശേരി- ബി.ജെ.പി നേതാവ് വി.മുരളീധരൻ എം.പിയുടെ വീട്ടിന് നേരെ ബോംബേറ് .എ രഞ്ഞോളി വാടിയിൽ പീടികയിലെ മുരളീധരന്റെ തറവാട്ട് വീട്ടിന് നേരെയാണ് രാത്രി 12 മണിയോടെ ബോംബേറുണ്ടായത്. വീട്ടിന്റെ മുറ്റത്ത് വീണാണ് ബോംബ് പൊട്ടിയത്. മുരളിധരന്റെ ബന്ധുക്കൾ സംഭവ സമയം വീട്ടിലുണ്ടായിരുന്നു. ജില്ലാ പോലീസ് ചീഫ് ശിവ വിക്രമിന്റെ നേതൃത്വത്തിലുള്ള പേലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ ഡി.വൈ.എഫ്.ഐ നേതാവും എം.എൽ.എയുമായ എ.എൻ ഷംസീർ, സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ശശി എന്നിവരുടെ വീടന് നേരെയും അക്രമണമുണ്ടായിരുന്നു.
സി.പി.എം.ഏരിയാകമ്മിറ്റിയംഗം വാഴയിൽ ശശിയുടെ തിരുവങ്ങാട് കല്ലായിത്തെരുവിലെ വീട് ആക്രമിച്ചു. ജനാലകൾ തകർക്കുകയും ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അക്രമം. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വാതിൽ തകർത്ത് അകത്തു കടന്ന ആയുധധാരികളായ അക്രമിസംഘം കസേരകൾ,സോഫ തുടങ്ങിയ ഫർണിച്ചറുകളും ടെലിവിഷനും ഫ്രിഡ്ജും അലമാരയും തകർത്തു. വരാന്തയിലെ ടൈൽ കുത്തിപ്പൊളിച്ചു. മോട്ടോറും പമ്പും നശിപ്പിക്കുകയും കിണറിൽ മാലിന്യം തള്ളുകയും ചെയ്തു. ആക്രമണത്തിന് കുറച്ചു സമയം മുമ്പാണ് ശശിയുടെ മകനും ഡി.വൈ.എഫ്.ഐ.ബ്ലോക്ക് കമ്മിറ്റിയംഗവുമായ വി.സിജിൻ വീട് പൂട്ടി പുറത്തേക്ക് പോയത്. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ്.,ബി.ജെ.പി.പ്രവർത്