മക്ക- റിയാദില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ യുവാവ് മക്കയില്‍ നിര്യാതനായി. വണ്ടൂര്‍ കാളികാവ് സ്വദേശി ഫഹദാണ് (24) മരിച്ചത്. മദീനയിലേക്ക് പോകുന്നതിന് ബസില്‍ കയറിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ഫഹദിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
കാളികാവ് പോലീസ് സ്്‌റ്റേഷനു പിന്‍വശത്ത് താമസിക്കുന്ന ചോലക്കല്‍ കുഞ്ഞാപ്പയുടെ മകനാണ്. വ്യാഴാഴ്ച റിയാദ് ബത് ഹയിലെ അല്‍ ഖുദ്‌സ് ഉംറ ഗ്രൂപ്പിലാണ് എത്തിയത്. ഇന്ന് ജുമുഅ നമസ്‌കാരം നിര്‍വഹിച്ച ശേഷം മദീന സിയാറത്തിനു പോകാന്‍ ഗ്രൂപ്പിന്റെ ബസില്‍ കയറിയതായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിംഗ് ഫൈസല്‍ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയിലുള്ള മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാകിയയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി വരുന്നു.