ജിദ്ദ- ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ ജിദ്ദ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ കണ്ണൂര്‍ സിറ്റി സ്വദേശിനി മങ്ങാടന്‍ റംലത്ത് (74) കിംഗ് അബ്ദുല്ല ഹോസ്പിറ്റലില്‍ നിര്യാതയായി. ഡിസംബര്‍ 12 നാണ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആശുപത്രിയല്‍ പ്രവേശിപ്പിച്ചത്. പരേതനായ ബട്ടക്കണ്ടി അബൂബക്കറിന്റെ ഭാര്യയാണ്. മക്കള്‍: ഖൈറുന്നിസ, ശമീം, സുനീദ് (ദുബായ്), മരുമക്കള്‍: അഹമ്മദ് (ദുബായ്), അബ്ദുറഹ്്മാന്‍, ഷമീന.
മകളോടൊപ്പമാണ് ഉംറ നിര്‍വഹിക്കാനെത്തിയത്. വിസ കാലാവധി തീരായതോടെ മകള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ദുബായില്‍നിന്ന് എത്തിയ മകന്‍ സുനീദ് ജിദ്ദയിലുണ്ട്. മൃതദേഹം മക്കയില്‍ മറവു ചെയ്യും. ബന്ധുക്കളായ ആസാദ്, ഫാറൂഖ്, ഫൈസല്‍ എന്നിവരും കെ.എം.സി.സി പ്രവര്‍ത്തകരും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു.