മനാമ- ഉംറ നിര്‍വഹിക്കാനായി സൗദിയിലേക്ക് പോകുന്നതിനിടെ ബഹ്‌റൈനില്‍ ചികിത്സ നേടേണ്ടി വന്ന ഉത്തരാഖണ്ഡ് സ്വദേശി സലീം സരായിയും ഭാര്യയും ചികിത്സക്കുശേഷം നാടണഞ്ഞു.
ഡിസംബര്‍ 15ന് ഗള്‍ഫ് എയര്‍ ട്രാന്‍സിറ്റ് വിമാനത്തില്‍ ബഹ്‌റൈനില്‍ ഇറങ്ങിയപ്പോഴാണ് സലീമിന് നെഞ്ചുവേദന അനുഭവപ്പെട്ടതും ആശുപത്രിയിലായതും. വിമാന കമ്പനി അധികൃതര്‍ മുന്‍കയ്യെടുത്താണ് ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയുടെ ചെലവും അവര്‍ വഹിച്ചു.
ചികിത്സക്ക് ശേഷം ജനുവരി ഒന്നിന് ശേഷം മാത്രമേ യാത്ര പാടുള്ളൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാല്‍ ഇവരെ മനാമയിലെ ഹോട്ടലിലേക്ക് മാറ്റി. താമസ, ഭക്ഷണ ചെലവുകള്‍ ഇന്ത്യന്‍ എംബസിയും വഹിച്ചു. ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, കേരള പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ തുടങ്ങിയവരാണ് ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്.