ജിദ്ദ- ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളം അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളമായി. നിരവധി വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളുമാണ് തകര്‍ക്കപ്പെട്ടത്.
ഹര്‍ത്താല്‍ അനുകൂലികള്‍ അഴിച്ചുവിടുന്ന അക്രമങ്ങളില്‍ മാത്രമല്ല നഷ്ടമെന്ന് ഓര്‍മപ്പെടുത്തുകയാണ് ജിദ്ദയില്‍ ജോലി ചെയ്യുന്ന കവിയും എഴുത്തുകാരനുമായ കരിപ്പൂര്‍ ഈത്തച്ചിറ സ്വദേശി പി.ടി.സുഹൈല്‍. നാട്ടില്‍ ബിസിനസുകളുമായും ബന്ധമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രസക്തമാണ്.