അല്‍ഹസ- കൊല്ലം പത്തനാപുരം സ്വദേശി അഷ്റഫിന്റെ മകന് മുജ്തബ (15)യെ മൂന്ന് ദിവസമായി കാണാനില്ല. രക്ഷിതാക്കള്‍ പോലീസില്‍ പരാതി. തിങ്കളാഴ്ച അസര്‍ നമസ്കാരത്തിനു ശേഷമാണ് മുബാറസ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മുജ്തബയെ കാണാതായത്.
പിതാവ് പള്ളിയില്‍ പോകുന്ന സമയത്ത് മുജ്തബ വീട്ടിലുണ്ടായിരുന്നു. തിരികെ എത്തിയപ്പോള്‍ കാണാനില്ലായിരുന്നു. പഠിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പറയുന്നു. കൂട്ടുകാരുടെ വീട്ടിലോ മറ്റോ പോയാലും അടുത്ത ദിവസം തന്നെ മടങ്ങി വരാറുണ്ട്. മൂന്ന് ദിവസമായിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0599997444 (അഷറഫ്),0507 21 3369 ( സൈദ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.