ദമ്പതികളെ തെറ്റിക്കാന്‍ കളിപ്പാവയില്‍ ആഭിചാരം; സൗദി മതകാര്യ പോലീസ് പിടികൂടി

വാദി ദവാസിര്‍ - കളിപ്പാവയില്‍ നടത്തിയ ആഭിചാര കര്‍മം വാദി ദവാസിര്‍ മതകാര്യ പോലീസ് പിടികൂടി വലിയ പൂട്ട് സ്ഥാപിച്ച കളിപ്പാവ കിട്ടിയ സൗദി പൗരന്‍ സംശയം തോന്നി ഇത് മതകാര്യ പോലീസ് കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. കളിപ്പാവക്കകത്ത് രോമകെട്ടും പിന്നുകളും മറ്റും കണ്ടെത്തി. ദമ്പതികള്‍ക്കിടയില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനും ഭാര്യക്ക് കുട്ടികളുണ്ടാകാതിരിക്കുന്നതിനുമാണ് കളിപ്പാവയില്‍ ആഭിചാര കര്‍മം നടത്തിയതെന്ന് മതകാര്യ പോലീസിനു കീഴിലെ ആഭിചാര വിരുദ്ധ വിഭാഗം നടത്തിയ പരിശോധനയില്‍ വ്യക്തമായി.

 

Latest News