ദമാം- നാല് ദിവസം മുമ്പ് അല്‍ കോബാര്‍ കിംഗ് ഫഹദ് ആശുപത്രിയില്‍ എത്തിച്ച മലയാളിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. അല്‍ കോബാര്‍ പോലീസാണ് മൃതദേഹം ഇവിടെ എത്തിച്ചത്.
രാവിലെ ഒമ്പത് മണിക്ക് തീവ്രവപരിചരണ വിഭാഗത്തില്‍ എത്തിച്ച മൃതദേഹം ഉച്ചക്ക് രണ്ടരയോടെ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്ന ഇഖാമ കോപ്പിയില്‍ മുഹമ്മദ് വാഴക്കാട്ടില്‍ എന്നാണ് പേര്. ഇഖമയിലെ ജനനതിയ്യതി പ്രകാരം 61 വയസ്സായ ഇദ്ദേഹത്തെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. അപകടം സംഭവിച്ചതാകാമെന്നാണു കരുതുന്നത്. പേരിലെ സൂചനയനുസരിച്ചാണ് മലയാളിയാണെന്ന നിഗമനത്തില്‍ എത്തിയത്. അല്‍ അന്‍ഹര്‍ ട്രേഡിംഗ് എസറ്റാബ്ലിഷ്‌മെന്റില്‍ ഇലക്ട്രിഷ്യന്‍ തസ്തികയില്‍ ജോലി ചെയ്യുന്നതായാണ് ഇഖാമ അനുസരിച്ചുള്ള വിവരം. രണ്ടു വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞതാണ് ഇഖാമ. ഇങ്ങനെ ഒരു സ്‌പോണ്‍്‌സര്‍ക്ക്്് കീഴില്‍ തന്നെയാണ് ജോലിചെയ്യുന്നതെന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. ആരുടേയും തീരോധാനത്തെ കുറിച്ചുള്ള വാര്‍ത്തകളൊന്നും ഇത് വരെ പുറത്തു വന്നിട്ടുമില്ല.
മലയാളം ന്യൂസ് വാർത്തകളും വിശകലനങ്ങളും വാട്‌സാപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം
പ്രവാസി സാംസ്‌കാരിക വേദി കിഴക്കന്‍ മേഖല പ്രസിഡണ്ട് എം .കെ ഷാജഹാന്‍ സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചിട്ടും. ഇദ്ദേഹത്തെ അറിയുന്നവരായി ആരും എത്തിയിട്ടില്ല.
മരണ കാരണം സ്ഥിരീകരിക്കുന്നതിനു വേണ്ടി ആശുപത്രി അധികൃതര്‍ ഇന്നു രാവിലെയാണ് പോസറ്റ്‌മോര്‍ട്ടം നടത്തിയത്. റിപ്പോര്‍ട്ട് പുറത്തു വന്ന ഉടന്‍ മൃതദേഹം ദമാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇദ്ദേഹത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ എം.കെ. ഷാജഹാനുമായി 0509005684 എന്ന നമ്പറില്‍ ബന്ധപ്പെടണം.