മക്ക - അനധികൃത റെസ്റ്റോറന്റ് നടത്തിയ വിദേശികളെ അജ്യാദ് ബലദിയ ഉദ്യോഗസ്ഥർ പിടികൂടി. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് ഇവരെ പിന്നീട് സുരക്ഷാ വകുപ്പുകൾക്ക് കൈമാറി. അനധികൃത താമസക്കാരായ വിദേശികളാണ് റെസ്റ്റോറന്റ് നടത്തിയിരുന്നത്. അജ്യാദ് ബലദിയ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനിടെയാണ് റെസ്റ്റോറന്റ് കണ്ടെത്തിയത്. ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെയാണ് ഇവിടെ ഭക്ഷ്യവസ്തുക്കൾ തയാറാക്കിയിരുന്നതെന്ന് മക്ക നഗരസഭ പറഞ്ഞു.