മുഖ്യമന്ത്രി പിണറായി വിജയനെ നവോത്ഥാന നായകനായാണ് പത്രങ്ങളും ചാനലുകളും അവതരിപ്പിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ രണ്ട് യുവതികളെ ശബരിമലയില്‍ എത്തിച്ചതാണോ കൊട്ടിഘോഷിക്കുന്ന നവോത്ഥാനം. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നു എന്നാണ് മുഖ്യമന്ത്രി തന്നെയും അവകാശപ്പെടുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി എതിരായാല്‍ അതു നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി തന്നെയും നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കേരളീയ സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവന്നതല്ല യഥാര്‍ഥത്തില്‍ ശബരിമലയില്‍ സ്ത്രീകളെ കൂടി കയറാന്‍ അനുവദിക്കണമെന്ന ആവശ്യം. മുഖ്യമന്ത്രി ഇപ്പോള്‍ നിര്‍വഹിച്ചത് ഭരണഘടന ബാധ്യത മാത്രമാണ്. പിണറായിക്ക് നവോത്ഥാന പട്ടം നല്‍കുന്നതിനുമുമ്പ് അതു നല്‍കേണ്ടത് ചരിത്രപ്രധാന വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കാണ്.
ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഇടതു സര്‍ക്കാരിനു സംഭവിച്ച വീഴ്ചകളാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ പിണറായിയുടെ പോലീസ് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നതായാണ് കാണുന്നത്. അക്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാല്ലാതെ പോലീസിനെ അതിനുവേണ്ടി സജ്ജമാക്കിയിട്ടില്ല. ജനങ്ങളാണ് പലയിടത്തും അക്രമികളെ അടിച്ചോടിച്ചത്.
ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് കേരളത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ യജ്ഞം മാത്രമായിരുന്നു. ശബരിമലയെ മുന്‍നിര്‍ത്തി ബി.ജെ.പി സ്വീധീനം നേടിക്കൊണ്ടിരിക്കെ അതിനെ പ്രതിരോധിക്കാന്‍ സംഘടിപ്പിച്ച വനിതാ മതില്‍ സി.പി.എമ്മിന് എത്രമാത്രം സഹായകമായി എന്നു കണ്ടറിയണം.