Sorry, you need to enable JavaScript to visit this website.

കർമസമിതി പ്രവർത്തകന്റെ മരണകാരണം തലയ്ക്ക് അടിയേറ്റത്

കോട്ടയം- പന്തളത്ത് ശബരിമല കർമസമിതി പ്രവർത്തകന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ ഗുരുതര ക്ഷതം മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്നലെ രാത്രിയാണ് ശബരിമല കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ സംഘർഷത്തിനിടെ മരിച്ചത്. തലയിൽ നിരവധി ക്ഷതങ്ങളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. മൃതദേഹം കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് വെച്ച ശേഷം പന്തളത്തേക്ക് കൊണ്ടുപോയി. ചന്ദ്രന്റെ തലയോട്ടി തകർന്ന് രക്തസ്രാവമുണ്ടായിരുന്നു. മരണകാരണം ഹൃദയസ്തംഭനമാണെന്നായിരുന്നു മുഖ്യമന്ത്രി ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത്.


 

Latest News