തിരുവനന്തപുരം- സെക്രട്ടറിയേറ്റിന് സമീപം മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ശബരിമലയിൽ യുവതികളെ സർക്കാർ പ്രവേശിപ്പിച്ചുവെന്നാരോപിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത കരിദിനാചരണത്തിനിടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയ കോൺഗ്രസ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.