തൃശൂർ - യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിൽ ജില്ലയിലെങ്ങും പ്രതിഷേധം കത്തുമ്പോൾ ശബരിമല കയറിയ ബിന്ദുവിനും കനക ദുർഗ്ഗക്കും പിന്തുണ പ്രഖ്യാപിച്ച് മനുഷ്യാവകാശ പ്രവർത്തകർ തൃശൂരിൽ പ്രകടനം നടത്തി.
നിയമവിരുദ്ധമായ അയിത്താചരണത്തിന്റെ ഭാഗമായി നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നടപടിയെടുക്കുക, ജനവിരുദ്ധ ഹർത്താൽ പരാജയപ്പെടുത്തുക, ശബരിമല അതിന്റെ യഥാർത്ഥ അവകാശികളായ ആദിവാസികൾക്ക് വിട്ടുാകൊടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രകടനം. സാഹിത്യ അക്കാദമിയിൽ നിന്നാരംഭിച്ച പ്രകടനം കോർപ്പറേഷൻ ഓഫീസിനുമുന്നിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗത്തിൽ യാമിനി, കുക്കു ദേവകി, അഡ്വ. ആശ , ടി.കെ.വാസു, രാജേഷ് അപ്പാട്ട്, പി.ജെ മോൻസി തുടങ്ങിയവർ സംസാരിച്ചു. മായ എസ്.പി, അനുശ്രീ, അഹാന, മനു, കെ ശിവരാമൻ, ജയപ്രകാശ് ഒളരി തുടങ്ങിയവർ നേതൃത്വം നൽകി.