Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നവോത്ഥാന മതിലിന്റെ മുഖ്യസംഘാടകൻ ശബരിമല യുവതി പ്രവേശനത്തിനെതിരെ രംഗത്ത്

തിരുവനന്തപുരം- നവോത്ഥാന മതിലിന്റെ സംഘാടകൻ ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്ത്. ഹിന്ദു പാർലമെന്റ് നേതാവ് സി.പി സുഗതനാണ് യുവതികൾ പ്രവേശിച്ചതിനെതിരെ രംഗത്തെത്തിയത്. ഇന്നലെ സംസ്ഥാനത്തുടനീളം നടന്ന നവോത്ഥാനാ വനിതാ മതിലിന്റെ സംഘാടക സമിതിയുടെ തലപ്പത്തുള്ളയാലാണ് സുഗതൻ. ആക്ടിവിസ്റ്റുകളായ യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് യഥാർത്ഥ ഭക്തർക്ക് വേദനയുണ്ടാക്കുന്നുവെന്നും സുഗതൻ പറഞ്ഞു. 
സുഗതന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുതു. ഭക്തർ ശബരി മല കയറുന്നതു ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല ആക്ടിവിസ്റ്റുകളായ യുവതികളെ മല ചവിട്ടാന് അനുവദിച്ചത് യഥാർത്ഥ ഭക്തർക്ക് വേദനയുണ്ടാക്കുന്നു! ! ഞങ്ങൾ ആ വേദനക്കൊപ്പം. നവോഥാനമൂല്യ സങ്കൽപങ്ങൾ സംരക്ഷിക്കുന്നതിനോപ്പം യഥാർത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാൻ! അനുവദിക്കുകയും വേണമല്ലോ! നവോഥാന നായകരെല്ലാം ഇശ്വര വിശ്വാസികളും ഭക്തന്മാരും ആയിരുന്നു എന്നുള്ള കാര്യം ആരും മറന്നുപോകരുത്. തുലാമാസ പുജക്കു യുവതികൾ എത്തിയപ്പോൾ എന്റെ നേതൃത്വത്തിൽ അവരെ തടഞ്ഞു. പിന്നീട് ഞങ്ങൾ തടയാൻ പോകുന്നില്ല എന്നു തീരുമാനിച്ചു. ഗ്രേഡ്1 ഹിന്ദുക്കളായ ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വം യുവതികളെ തടയൽ ഏറ്റെടുത്തു. അവർ മകര വിളക്കുവരെ അവിടെ യുവതികളെ തടയാൻ ആർജവം കാണിക്കാതെയിരുന്നത് എന്തുകൊണ്ടാണ്?. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കേണ്ടവരല്ലേ അവര്!!. അതുപോലെ യുവതികള് കയറിയപ്പോൾ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂർ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാൻ തന്ത്രിമാർ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല? വരുമാന നഷ്ടവും ജോലി നഷ്ടവും അവർ ഭയക്കുന്നു അതല്ലേ സത്യം? ഇന്നു മന്നം ജയന്തിയാണ്. പെരുന്നയിൽ കുടിയ ഒരു ലക്ഷം പേരിൽ നിന്നു ഒരു പതിനായിരം ചെറുപ്പക്കാരെ ശബരിമല.യുവതി പ്രവേശം തടയാൻ എൻ.എസ്.എസിനും അയക്കാമായിരുന്നല്ലോ? ഒന്നും ആരും ചെയ്യില്ല? മൈക്ക് കിട്ടിയാൽ ഉഗ്രൻ പ്രസംഗങ്ങൾ. ചാനൽ ചർച്ചകൾ. കർമ്മം ചെയ്യുന്നവർക്കെതിരെ വ്യാജ വാർത്തകളും കുറ്റപ്പെടുത്തലുകളും മാത്രം. നട്ടെല്ലില്ലാത്തവർ നയിക്കുന്ന ഹിന്ദു സമൂഹം!. അതാണ് ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്‌നം?
 

Latest News