റിയാദ്- രണ്ടാഴ്ച മുമ്പ് റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തിയ ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ വട്ടപ്പള്ളി റോഡില്‍ ഷിഫാ മന്‍സില്‍ മുഹമ്മദ് ഹലീം (52) ഹൃദയാഘാതം മൂലം താമസസ്ഥലത്ത് നിര്യാതനായി.
എക്‌സിറ്റ് ആറിനടുത്തുള്ള ഒരു സ്വദേശിയുടെ വീട്ടിലെ ഡ്രൈവര്‍ ആയിട്ടാണ് മുഹമ്മദ് ഹലീം റിയാദിലെത്തിയത്. മുഹമ്മദ് പിതാവും നബീസ മാതാവുമാണ്. ഫാത്തിമ ഭാര്യയും വിവാഹിതയായ മിന്‍ഷ ഏക മകളുമാണ്.
മൃതദേഹം ശുമേസി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അനന്തരനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹ്യപ്രവര്‍ത്തകരായ മജീദ് പൂളക്കാടി, സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ രംഗത്തുണ്ട്.