റീ എന്‍ട്രിയില്‍ പോയി തിരിച്ചുവരാതെ മൂന്നു വര്‍ഷം കഴിയുന്നതിന് മുമ്പ് പലരും പുതിയ തൊഴില്‍ വിസക്ക് അപേക്ഷ നല്‍കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ വ്യവസ്ഥ
റിയാദ്- സൗദി അറേബ്യയില്‍ നേരത്തെ ജോലി ചെയ്ത് ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങിയവര്‍ക്ക് പുതിയ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് എക്‌സിറ്റ് പേപ്പര്‍ നിര്‍ബന്ധമാക്കി. ഈ മാസം ഏഴു മുതല്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സമര്‍പ്പിക്കുന്ന രേഖകളോടൊപ്പം എക്‌സിറ്റ് പേപ്പര്‍ ഉണ്ടായിരിക്കണമെന്ന് മുംബൈ കോണ്‍സുലേറ്റ് റിക്രൂട്ട്‌മെന്റ് ഓഫീസുകളെ അറിയിച്ചു.
ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ട ശേഷം ജവാസാത്ത് ഓഫീസില്‍നിന്ന് ലഭിക്കുന്ന പ്രിന്റൗട്ട്, മുഖീം സിസ്റ്റത്തില്‍നിന്നുള്ള എക്‌സിറ്റ് പേപ്പര്‍ എന്നിവയിലേതെങ്കിലുമൊന്ന് വിസ സ്റ്റാമ്പ് ചെയ്യുന്ന ഏജന്‍സിക്ക് അയച്ചുകൊടുക്കണം. ഇഖാമ നമ്പര്‍ വഴിയാണ് ഈ പ്രിന്റൗട്ട് ലഭിക്കുക.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
റീ എന്‍ട്രിയില്‍ പോയി തിരിച്ചുവരാതെ മൂന്നു വര്‍ഷം കഴിയുന്നതിന് മുമ്പ് പലരും പുതിയ തൊഴില്‍ വിസക്ക് അപേക്ഷ നല്‍കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ വ്യവസ്ഥ കോണ്‍സുലേറ്റ് ബാധകമാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ കോണ്‍സുലേറ്റ് വാക്കാല്‍ എക്‌സിറ്റ് പേപര്‍ സംബന്ധിച്ച് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
റീ എന്‍ട്രിയില്‍ പോയി തിരിച്ചുവരാതിരിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷത്തിന് ശേഷം മാത്രമേ സൗദിയിലേക്ക് പുതിയ വിസയില്‍ വരാനാകൂ. മൂന്നു വര്‍ഷമാകുന്നതിന് മുമ്പാണെങ്കില്‍ അവരെ സൗദിയിലെ വിമാനത്താവളങ്ങളില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ തിരിച്ചയക്കും. ഇത്തരം സംഭവങ്ങള്‍ വ്യാപകമാകുന്നുണ്ട്. അതിനാല്‍ റീ എന്‍ട്രിക്കാര്‍ക്കും വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍ അവരുടെ നേരത്തെയുള്ള ഇഖാമ നമ്പറിലുള്ള ജവാസാത്ത് പ്രിന്റൗട്ട് സമര്‍പ്പിക്കേണ്ടതുണ്ടെന്നും വിസ സ്റ്റാമ്പ് ചെയ്യുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കോണ്‍സുലേറ്റാണ് എടുക്കുന്നതെന്നും ഏജന്‍സികള്‍ അറിയിച്ചു. എന്നാല്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്‌പോണ്‍സറുടെ അടുത്തേക്ക് മൂന്നു വര്‍ഷത്തിന് മുമ്പ് പുതിയ വിസയില്‍ വരുന്നുവെങ്കില്‍ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സ്‌പോണ്‍സറുടെ അപേക്ഷയും ജവാസാത്ത് പ്രിന്റൗട്ടും മതിയാകും.