Sorry, you need to enable JavaScript to visit this website.

റഷ്യന്‍ യുവതിയെ ആളൊഴിഞ്ഞ വീട്ടില്‍ ബന്ധിയാക്കി മര്‍ദിച്ച ഇമാറാത്തി യുവാവ് പിടിയില്‍

ദുബായ്- യുഎഇ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ യുവതിയെ മര്‍ദിക്കുകയും ആളൊഴിഞ്ഞ വില്ലയില്‍ ബന്ധിയാക്കുകയും ചെയ്ത കുറ്റത്തിന് അറസ്റ്റിലായ 30-കാരന്‍ ഇമാറാത്തി യുവാവിനെ കോടതിയില്‍ ഹാജരാക്കി. ഫേസ്ബുക്ക് അക്കൗണ്ടിന്റെ പാസ്‌വേഡ് നല്‍കാത്തതിനെ തുടര്‍ന്നാണ് യുവാവ് 24-കാരിയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ വിരലുകലും കയ്യും ഒടിയുകയും ചെയ്ത യുവതിക്ക് സാരമായി പരിക്കേറ്റിരുന്നു. നാലു മാസമായി യുവതി തമാസിച്ചുവരികയായിരുന്ന അല്‍ ഖവാജീനിലെ വില്ലയില്‍ വച്ചാണ് സംഭവം.

വീസ കാലാവധി തീര്‍ന്ന് അനധികൃതമായി തങ്ങുകയായിരുന്ന യുവതി പിഴയടച്ച് തിരിച്ചു പോകാന്‍ തീരുമാനിച്ചതായിരുന്നു. ഇക്കാര്യം യുവാവിനെ അറിയിക്കുകയും എയര്‍പോര്‍ട്ടില്‍ കൊണ്ടു വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വില്ലയിലെത്തിയ യുവാവ് യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കുകയും ഫേസ്ബുക്ക് യൂസര്‍ നെയിമും പാസ് വേഡും ആവശ്യപ്പെടുകയുമായിരുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ഓര്‍ക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ യുവാവ് മൊബൈല്‍ മുഖത്തേക്ക് എറിഞ്ഞ് പരിക്കേല്‍പ്പിച്ചതായും യുവതി മൊഴിനല്‍കിയതായി കോടതി രേഖകളിലുണ്ട്. ഏറില്‍ മുഖത്ത് പരിക്കേറ്റു. മുഖം കൈകൊണ്ട് മറച്ചു പിടിച്ചപ്പോള്‍ കൈയ്യിനു ചവിട്ടി. വിരലുകള്‍ മുറിയുകയും കൈയൊടിയുകയും ചെയ്തു.ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ യുവാവ് പിടികൂടി മുറിയിലടക്കുകയായിരുന്നു. ജനല്‍ വഴി ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പോലീസിനെ വിളിക്കുകയായിരുന്നു. പോലീസെത്തി യുവതിയെ റാശിദ് ഹോസ്പിറ്റലിലേക്കു മാറ്റി.
 

Latest News