ചങ്ങനാശ്ശേരി- പ്രത്യേക സാഹചര്യത്തില്‍ എന്‍.എസ്.എസിന് ബി.ജെ.പിയോട് സ്‌നേഹം കൂടിയിട്ടുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള. പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ അദ്ദേഹം മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.
ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം മുന്‍പന്തിയില്‍ നിന്നത് ബിജെപിയാണ്. സ്വാഭാവികമായി അതിന്റെ സ്നേഹം എന്‍.എസ്.എസിന് കാണും. എല്ലാ വര്‍ഷവും ഞാന്‍ ഇവിടെ എത്തി പുഷ്പാര്‍ച്ചന നടത്തിവരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസിന് സമദൂര നിലപാടാണ് ഉള്ളത്. അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ അവര്‍ക്ക് ഉള്ളിന്റെ ഉള്ളില്‍ ഞങ്ങളോട് സ്നേഹം കൂടുതലുണ്ട്. വിശ്വാസികള്‍ക്ക് വേണ്ടി കൂടുതല്‍ ത്യാഗങ്ങള്‍ സഹിച്ചത് ബി.ജെ.പിയാണെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.