ദുബായ്- നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു. ഇന്ന് മുതല്‍ അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അധികൃതര്‍ അറിയിച്ചു. താമസരേഖകളില്ലതെ അനധികൃതമായി രാജ്യത്ത് താമസിച്ചിരുന്ന വിദേശികള്‍ക്ക് പിഴയോ മറ്റ് നിയമനടപടികളോ ഇല്ലതെതന്നെ രാജ്യംവിടാനും രേഖകള്‍ ശരിയാക്കി ഇവിടെതന്നെ തുടരാനുമാണ് പൊതുമാപ്പ് അവസരമൊരുക്കിയത്.
ഓഗസ്റ്റ് ഒന്നുമുതലാണ് പൊതുമാപ്പ് ആരംഭിച്ചത്. മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലവധി രണ്ടു തവണ നീട്ടുകയായിരുന്നു.
നിരവധി പേര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് വിവിധ രാജ്യങ്ങളുടെ എംബസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നേരത്തെ യു.എ.ഇ ഭരണകൂടം കാലാവധി നീട്ടി നല്‍കിയത്.