കോട്ടയം -പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് പിന്തുണയോടെ ജനപക്ഷം നേതാവും ഒന്നാം വാർഡ് അംഗവുമായ പ്രസാദ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി രമേശ് വെട്ടിമറ്റത്തിനെയാണു പരാജയപ്പെടുത്തിയത്. ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. മുൻ പൂഞ്ഞാർ എം.എൽ.എയും മന്ത്രിയുമായിരുന്ന ടി.എ. തൊമ്മന്റെ മകനാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രസാദ് തോമസ്.
അവിശ്വാസത്തിലൂടെ സി.പി.എം കാരനായ പ്രസിഡന്റിനെ പുറത്താക്കിയതോടെയാണ് പൂഞ്ഞാറിൽ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസ് അംഗം ടെസ്സി ബിജു തെരഞ്ഞെടുക്കപ്പെട്ടു. ജനപക്ഷത്തിലെ ആറ് അംഗങ്ങളുടെയും, കോൺഗ്രസ്സ്, കേരളാ കോൺഗ്രസ്സ് എന്നിവരുടെ ഓരോ അംഗങ്ങളുടെയും പിന്തുണ ലഭിച്ചു. എതിർ സ്ഥാനാർത്ഥി സി.പി.എമ്മിലെ ടി.എസ്. സ്നേഹാധനന് അഞ്ചു വോട്ടാണ് ലഭിച്ചത്.