Sorry, you need to enable JavaScript to visit this website.

റാസല്‍ ഖൈമയില്‍ അക്കൗണ്ടന്റായ മലയാളി യുവാവ് തൂങ്ങി മരിച്ചു

റാസല്‍ ഖൈമ- അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്ന മലയാളി യുവാവിനെ റാസല്‍ ഖൈമയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 35-കാരനായ റിനോജ് രവീന്ദ്രനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യ ബിനി ബാനര്‍ജി ഷാര്‍ജയില്‍ ഒരു ജുവലറിയില്‍ ജോലി ചെയ്തു വരികയാണ്. ആരോഗ്യപരമായ കാരണങ്ങളാലാണ് ആത്മഹത്യയെന്ന് സംശയിക്കുന്നതായി റിനോജിന്റെ മൊബൈല്‍ ഫോണിലെ സന്ദേശം സൂചിപ്പിക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകനായ പ്രസാദ് ശ്രീധരന്‍ പറഞ്ഞു. റിനോജിന്റെ കൂടെ താമസിച്ചിരുന്നയാള്‍ ശനിയാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ അധികൃതരെ വിവരമറിയിച്ചു. പോലീസും വൈദ്യപരിശോധനാ സംഘവും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. മുറിയിലെ സീലിങ് ഫാന്‍ അഴിച്ചു മാറ്റിയ ശേഷം ഈ കൊളുത്തില്‍ കുരുക്കിട്ടാണ് റിനോജ് തൂങ്ങിയത്.

തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് ജീവനൊടുക്കുന്നതെന്നും മൊബൈലില്‍ കുറിച്ചിട്ടി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ റാസല്‍ ഖൈമയില്‍ പത്ത് ഇന്ത്യക്കാരാണ് ആത്മഹത്യ ചെയ്തതെന്ന് പ്രസാദ് പറയുന്നു. അല്‍ ഗെയ്ല്‍ വ്യവസായ മേഖലയിലെ ഒരു സ്ഥാപനത്തിലായിരുന്നു മരിച്ച റിനോജ് ജോലി ചെയ്തിരുന്നത്. പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്. മരിച്ച റിനോജിന് കേരളത്തില്‍ പഠിക്കുന്ന ഒരു കുട്ടിയുമുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയെ ശേഷം മൃതദേഹം നാട്ടിലേക്കയക്കും.
 

Latest News