നജ്മല്‍ ബാബു വിഷയത്തില്‍ യൂത്ത് ലീഗ് കോടതിയില്‍ പോയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കിയത് എന്ന് പി.കെ ഫിറോസ് അവകാശപ്പെടുന്നു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് വിജ്ഞാപനം ഇറക്കണമെന്നു സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവ് ഇടുന്നത്. നജ്മല്‍ ബാബു മരണപ്പെടുന്നതാകട്ടെ ഒക്ടോബറിലും! നജ്മല്‍ ബാബു മരിക്കുന്നതിനും മൂന്നു മാസം മുമ്പേ ഫിറോസ് മയ്യിത്ത് അടക്കാനുള്ള പള്ളിപ്പറമ്പ് തേടിപ്പോയി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ വേറെ ഊളകളെ നോക്കണം.
2018 ജൂലൈ 12 നു Live Law.in എന്ന നിയമ വിഷയവുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്ത നോക്കൂ
The Kerala High Court has directed the State Government to frame rules under Section 4 of the Muslim Personal Law(Shariat) Application Act 1937. The direction was issued by a Division Bench of Justice C.T Ravikumar and Justice A.M Babu in a petition filed by Thadevoos @ Abu Thalib.
The Bench applied its attention to the wordings of Section 4, which stated: 'The State Government may make rules to carry into effect the purposes of this Act(Shariat Act)'. The Court said that ordinarily the expression 'may' denotes that discretionary nature of action, as opposed to the use of 'shall'. However, in situations where the statute has etnrusted the authortiy with power, action will be mandatory under law even if the provision uses 'may'....
പൊന്നാനി മഊനത്തും തര്‍ബിയ്യത്തുല്‍ ഇസ്‌ലാമും ഉള്‍പ്പെടുത്തിയുള്ളവ ലീഗല്‍ ബോഡി അല്ലാത്ത്ത് കൊണ്ട് അവര്‍ ഇഷ്യൂ ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സ്റ്റാറ്റിറ്റിയൂറ്ററി പദവി ഇല്ലാത്തത് കാരണം 2018 ജൂണില്‍ അബൂതാലിബ് എന്നയാള്‍ അഡ്വ. സുനില്‍ നായര്‍ മുഖേന കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള നിയമം വെച്ച് തന്നെ സ്‌റ്റേറ്റ് ഗവണ്‍മെന്റ് വിശദമായ വിജ്ഞാപനം ഇറക്കണമെന്നു കോടതി ആവശ്യപ്പെട്ടത്. ഈ വിജ്ഞാപനവുമായോ കോടതി ഉത്തരവുമായോ യൂത്ത് ലീഗിന് ഒരു ബന്ധവുമില്ല. ആളുകളെ ദയവു ചെയ്ത പറ്റിക്കുന്നത് നിര്‍ത്തണം.
മലയാളം ന്യൂസ് വാര്‍ത്തകളും അപ്‌ഡേറ്റുകളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക