Sorry, you need to enable JavaScript to visit this website.

വനിതാ മതിൽ ലോക റെക്കോർഡ് സംഘം നിരീക്ഷിക്കും

തിരുവനന്തപുരം- നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കാസർകോട് മുതൽ തിരുവനന്തപുരം വരെ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിൽ ലോക റെക്കോർഡിനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യൂണിവേഴ്‌സൽ റെക്കോർഡ്‌സ്  ഫോറം നിരീക്ഷിക്കും.
ലോക റെക്കോർഡിലേക്ക് പരിഗണിക്കുന്നതിലേക്ക് ആവശ്യമായ രേഖകൾ, വീഡിയോകൾ എന്നിവ തത്സമയം  പകർത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങളെ അന്താരാഷ്ട്ര ജൂറി ചെയർമാൻ ഗിന്നസ് ഡോ.സുനിൽ ജോസഫ് നിയമിച്ചു. ഓരോ ജില്ലകളിലും ജൂറി അംഗങ്ങളെ സഹായിക്കുന്നതിന് 20 പേരടങ്ങുന്ന കോർഡിനേഷൻ കമ്മിറ്റി  ഉണ്ടാകും. കോർഡിനേറ്റിങ് റിപ്പോർട്ടർമാരെ ചുമതലപ്പെടുത്തിയതായി മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനും ഗിന്നസ് ആന്റ് യു.ആർ.എഫ് റെക്കോർഡ് ഹോൾഡേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ ഡോ.ജോൺസൺ വി.ഇടിക്കുള അറിയിച്ചു. നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഏകദേശം 176 സംഘടനകൾക്ക് പുറമെ രാഷ്ട്രീയ സാമൂഹൃ സാംസ്‌കാരിക രംഗത്തെ നിരവധി സംഘടനകളും അണി ചേരും. കാസർകോട് മുതൽ തിരുവനന്തപുരം വെള്ളയമ്പലം വരെ ദേശീയപാതയിൽ 620 കിലോമീറ്റർ ദൂരത്തിലാണ് വനിതാ മതിൽ സൃഷ്ടിക്കുക. ചരിത്ര സംഭവം കാണാൻ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വൻ മാധ്യമ സംഘം എത്തിത്തുടങ്ങി. 3.45ന് വനിതാ മതിലിന്റെ ട്രയൽ നടക്കും.
 

Latest News