Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശബരിമലയില്‍ നിയമം നടപ്പാക്കും; സ്ത്രീകള്‍ക്കും സൗകര്യമൊരുക്കും- ഡി.ജി.പി

തിരുവനന്തപുരം- മകരവിളക്ക് തീര്‍ഥാടന സമയത്ത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മികച്ച ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ച് കഴിഞ്ഞുവെന്നും നിയമം നടപ്പാക്കുകയാണ് പോലീസിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
മകരവിളക്ക് തീര്‍ഥാടനത്തിനായി ഞായറാഴ്ച ശബരിമല നട തുറക്കുകയാണ്.
മണ്ഡല തീര്‍ഥാടനകാലത്ത് ദര്‍ശനത്തിനായി യുവതികള്‍ എത്തിയിരുന്നുവെങ്കിലും പ്രതിഷേധക്കാര്‍ അടിച്ചോടിച്ചിരുന്നു. പോലീസ് സംരക്ഷണമുണ്ടായിട്ടും അവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു. പോലീസ് തന്ത്രപൂര്‍വം തിരിച്ചയക്കുകയായിരുന്നു.
അതിനിടെ, ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തരുടെ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അനുവദിക്കില്ല. മകരവിളക്ക് സുഗമമായി നടക്കുമെന്നും കടകംപള്ളി പറഞ്ഞു.
ഭരണഘടനാ സ്ഥാപനമെന്ന നിലയിലും ഭരണഘടന മുന്‍നിര്‍ത്തി അധികാരമേറ്റ സര്‍ക്കാര്‍ എന്ന നിലയിലും സുപ്രീംകോടതി വിധി നടപ്പാക്കും. അതിനു വേണ്ട നടപടികള്‍ സ്വീകരിക്കും. ഭക്തരുടെ താല്‍പര്യങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Latest News