കോഴിക്കോട്- ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ പ്രചരണാര്‍ഥം അനൗദ്യോഗികമായി പുറത്തിറിക്കിയ വിപ്ലവ ഗാനം വിവാദമായി. വര്‍ഷങ്ങള്‍ക്കു മുമ്പ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പുറത്തിറക്കിയ ഗാനങ്ങളിലൊന്നിന്റെ മ്യൂസിക് കോപ്പിയിടിച്ചാണ് വനിതാ മതില്‍ ഗാനം തയാറാക്കിയത്.
ജമീല്‍ അഹമ്മദ്, ടി.കെ. അലി എന്നിവര്‍ രചിച്ച് അമീന്‍ യാസിര്‍ സംഗീതം നിര്‍വഹിച്ച ഗാനത്തിന്റെ മ്യൂസിക്കാണ് 'ജരപിടിച്ച ചിന്തകള്‍ പൊളിച്ചുമാറ്റിടാം' എന്ന് തുടങ്ങുന്ന വനിതാ മതില്‍ ഗാനത്തിന് നല്‍കിയിരിക്കുന്നത്. കോപ്പിയടി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ വനിതാമതില്‍ ഗാനത്തിന്റെ യൂടൂബ് ലിങ്കില്‍ കമന്റ് ഒപ്ഷന്‍ ഡിസേബിള്‍ ചെയ്തു. നിരവധി പേര്‍ ഗാനത്തിന് ഡിസ്‌ലൈക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹമീദ് രചന നിര്‍വിഹിച്ച വനിതാ മതില്‍ഗാനം ഇബ്രാഹിം മേളമാണ് ആലപിച്ചിരിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ശീര്‍ഷക ഗാനം നേരത്തെ പുറത്തിറക്കിയിരുന്നു. പ്രഭാവര്‍മ രചിക്കുകയും സരിതാ റാം ആലപിക്കുകയും ചെയ്ത ഈ ഗാനം ചിട്ടപ്പെടുത്തിയത് മാത്യു ഇട്ടിയാണ്.
സോളിഡാരിറ്റി ഗാനം
വനിതാ മതില്‍ ഗാനം