തബൂക്ക് - ചരിത്രപ്രധാനമായ പുരാവസ്തുക്കൾ അടങ്ങിയ തബൂക്കിലെ ജബലുല്ലോസിൽ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സന്ദർശനം. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ ഫർഹാൻ രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സൂപ്പർവൈസർ യാസിർ അൽറുമയ്യാൻ എന്നിവർക്കൊപ്പമാണ് കിരീടാവകാശി ജബലുല്ലോസ് സന്ദർശിച്ചത്. ഇതിന്റെ ഫോട്ടോകൾ സാമൂഹികമാധ്യമ ഉപയോക്താക്കൾ വ്യാപകമായി പങ്കുവെക്കുന്നുണ്ട്.