ബുറൈദ- അല്‍ ഖസീമിലെ മിദ്‌നബില്‍ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി മാമ്പ തണ്ടാം കണ്ടി ഹൗസില്‍ ശംസുദ്ദീന്‍ ( 48) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഉറങ്ങാന്‍ കിടന്നതായിരുന്നു.
ഇരുപത് വര്‍ഷത്തിലധികമായി പ്രവാസ ജീവിതം നയിക്കുന്ന ശംസുദ്ധീന്‍ മിദ്‌നബിലെ ഒരു മിഠായിക്കടയില്‍ ജോലി നോക്കുകയായിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന മകളുടെ വിവാഹാവശ്യാര്‍ഥം നാട്ടില്‍ പോകാനിരുന്നതാണ്. ഭാര്യ: റഹ് മത്ത്. മക്കള്‍:റസ്മിന, ഹര്‍ഷിന, നൂറ ഫാത്തിമ, സഹോദരങ്ങള്‍ അഷറഫ്, ജലീല്‍, ഹാഷിം, ഇസ്മായില്‍, ഷഫീഖ്, ഹഫ്‌സത്ത്.
മയ്യിത്ത് മിദ്‌നബില്‍ മറവുചെയ്യുന്നതിന് ഉനൈസ കെ.എം.സി.സി ഭാരവാഹി ജംഷീര്‍ മങ്കടയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.