മരിച്ചെന്ന് കരുതി ഉപേക്ഷിച്ച പ്രവാസിക്ക് ഒടുവില്‍ സ്‌പോണ്‍സറുടെ നഷ്ടപരിഹാരം

പരിക്കേറ്റ മംഗള്‍ചാന്‍ ലത്തീഫ് മാനന്തേരിക്കൊപ്പം

വാദിദവാസിര്‍- ഹൗസ് ഡ്രൈവര്‍ വിസയില്‍ വാദിദവാസിറിലത്തി മര്‍ദനത്തിനിരയായ ആന്ധ്രപ്രദേശ് സ്വദേശി ഒടുവില്‍ സ്‌പോണ്‍സര്‍ നല്‍കിയ നഷ്ടപരിഹാരം സഹിതം നാടണഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ  ഇടപെടലാണ് മംഗള്‍ചാന്‍ പാഷക്ക് തുണയായത്.
രണ്ടു മാസം മുമ്പ് വാദിയിലെത്തിയ ഇയാളെ തൊഴിലുടമ മരുഭുമിയില്‍ ഏകദേശം മുന്നൂറ് കിലോമീറ്ററോളം ഉള്‍ഭാഗത്ത് ഒട്ടകങ്ങളെ മേയ്ക്കാനാണ് കൊണ്ടുപോയത്. തൊഴിലുടമയുടെ ഭീഷണിക്ക് വഴങ്ങാതായതോടെ മംഗള്‍ചാനെ മരുഭൂമിയില്‍ ഉപേക്ഷിച്ചതായി പറയുന്നു. രണ്ട് ദിവസം ആ ഹാരവും വെള്ളവും ഇല്ലാതെ മരുഭൂമിയില്‍ അലഞ്ഞ മംഗള്‍ചാനെ വീണ്ടും തൊഴിലുടമ കണ്ടുമുട്ടി ഭീഷണിപ്പെടുത്തി. വിസമ്മതിച്ച മംഗള്‍ ചാനെ തൊഴിലുടമ അദ്ദേഹത്തിന്റെ വാഹനത്തിന്റെ പിറകില്‍ കെട്ടി മരുഭൂമിയിലൂടെ വലിച്ചിഴച്ചപ്പോള്‍  കാലിന് സാരമായി പരിക്കേല്‍ക്കുകുയം ബോധരഹിതനാവുകയും ചെയ്തു.
മരിച്ചു എന്നു കരുതി  വാദിദവാസിര്‍ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സ്‌പോണ്‍സര്‍ അന്നു തന്നെ മംഗള്‍ചാനെ ഹുറൂബ് രേഖപ്പെടുത്തി. ചാടിപ്പോയി അപകടത്തില്‍പ്പെട്ട് മരിച്ചുവെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാല്‍ ജനറല്‍ ഹോസ്പിറ്റലിന് മുന്നില്‍ ബോധരഹിതനായി കിടന്ന മംഗള്‍ ചാനെ പോലിസ് ഹോസ്പിറ്റലില്‍ എത്തിച്ച് ചികിത്സ നല്‍കി. ബോധം തിരിച്ചു ിട്ടിയ മംഗള്‍ ചാന്‍ സംഭവങ്ങള്‍ പോലീസ് മുമ്പാകെ വിശദീകരിച്ചു.
തുടര്‍ന്നാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദിദവാസിര്‍ റിലീഫ് കമ്മറ്റി ചെയര്‍മാന്‍ ലത്തീഫ് മാനന്തേരി പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇന്ത്യന്‍ എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്ത് പശനത്തില്‍ ഇടപെടുന്നതിന്  എംബസിയുടെ അനുവാദം നേടി.
ഹോസ്പിറ്റലില്‍ വെച്ച് മംഗള്‍ചാന്‍ നിക്കെതിരെ മൊഴി നല്‍കിയെന്ന് മനസ്സിലാക്കിയ സ്‌പോണ്‍സര്‍ ലത്തീഫിനെ സമീപിച്ച് പ്രശ്‌നം പരിഹരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
മംഗള്‍ ചാനും ലത്തീഫും അധികൃതരുടെ സന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ 25,000 റിയാല്‍ നഷ്ടപരിഹാരം നല്‍കി മംഗള്‍ ചാനെ നാട്ടിലേക്ക് മടക്കി അയക്കാന്‍ ധാരണയായി. തൊഴിലുടമ ഉടന്‍ തന്നെ നഷ്ടപരിഹാരത്തുക ബന്ധപ്പെട്ടവരെ ഏല്‍പിക്കുകയും ചെയ്തു.  തനിക്ക്  നഷ്ടപരിഹാരം ലഭിക്കാന്‍ സാഹിയച്ച സാഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് മംഗള്‍ ചാന്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്.

 

Latest News