കുവൈത്ത് സിറ്റി- കുവൈത്തില്‍ ജീവനൊടുക്കിയ തിരുവനന്തപുരം വെള്ളല്ലൂര്‍ സ്വദേശി സുനില്‍ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മാരിയട്ട് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുനില്‍ കുമാര്‍ (44) ഈ മാസം 21 നാണ്
ജോലികഴിഞ്ഞു റൂമില്‍ എത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മരണകാരണം വ്യക്തമല്ല, കുടുംബം നാട്ടിലായിരുന്നു.
കുവൈത്ത് എയര്‍വേസ് വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.
കെ.കെ.എം.എ മാഗ്‌നെറ്റ് പ്രവര്‍ത്തകരായ അഷ്‌റഫ് മാങ്കാവ്, ഷാഫി കരുനാഗപ്പളി, അസീസ് മൗലവി, ലത്തീഫ് കര്‍ണാടക, ഷരീഫ് ഫര്‍വാനിയ, മരിച്ച സുനിലിന്റെ സുഹൃത്ത് അക്ബര്‍ എന്നിവര്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളില്‍ സഹായിച്ചു.