കൊച്ചി- പൊതുമേഖല ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, വന്‍ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച ബാങ്ക് ഓഫീസര്‍മാരും ജീവനക്കാരും പണിമുടക്കും.
ബാങ്കിങ് രംഗത്തെ ഒമ്പത് സംഘടനയുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ പത്തുലക്ഷത്തോളം ഓഫീസര്‍മാരും ജീവനക്കാരും പങ്കെടുക്കും.
ഓണ്‍ലൈന്‍, എടിഎം ഇടപാടുകളൊഴിച്ചുള്ള മുഴുവന്‍ ബാങ്കിങ് ഇടപാടും സ്തംഭിക്കുമെന്ന് യു.എഫ്.ബിയു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് 50,000 ഓഫീസര്‍മാരും ജീവനക്കാരും പണിമുടക്കും. പണിമുടക്കുന്നവര്‍ 26ന് രാവിലെ എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷനുസമീപം എസ്ബിഐ ഓഫീസിനുമുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ യുഎഫ്ബിയു ഭാരവാഹികളായ മാത്യു എസ് തോമസ്, അഖില്‍ എസ്, ജി ശ്രീകുമാര്‍, കെ എസ് രവീന്ദ്രന്‍, ലക്ഷ്മണ്‍ പ്രഭു, പി ടി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.