പമ്പ- തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനിതി യുവതി സംഘം പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറിയതിനു പിന്നാലെ രണ്ടു യുവതികള്‍ അയ്യപ്പ ദര്‍ശനത്തിനായി ശബരിമല കയറുന്നു. കോഴിക്കോട് നിന്നെത്തിയ ബിന്ദു, മലപ്പുറം സ്വദേശി കനദുര്‍ഗ എന്നിവരാണ് കാനന പാതവഴി മലകയറുന്നത്. ഇവര്‍ക്ക് പോലീസ് സുരക്ഷ നല്‍കുന്നുണ്ട്. യാത്ര മുന്നോട്ടു നീങ്ങുന്നതിനിടെ പ്രതിഷേധവും കനക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ പോലീസ് പ്രതിഷേധക്കാരെ നീക്കി യുവതികള്‍ക്ക് വഴിയൊരുക്കി. അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാര്‍ അരമണിക്കൂറോളമാണ് യുവതികളെ തടഞ്ഞു വച്ചത്. പമ്പ ഗാര്‍ഡ് റൂമില്‍ നിന്ന് 6.45ഓടെയാണ് ഇവര്‍ മലകയറാന്‍ തുടങ്ങിയത്. ഇവര്‍ വൈകാതെ സന്നിധാനത്ത് എത്തും. സന്നിധാനത്തും പ്രതിഷേധക്കാര്‍ സംഘടിക്കുന്നുണ്ട്.
എത്ര വലിയ പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്താതെ തിരിച്ചു പോകില്ലെന്ന യുവതികള്‍ പറഞ്ഞു. യുവതികള്‍ക്കു മലകയറാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. തങ്ങളെ സുരക്ഷിതരായ സന്നിധാനത്തെത്തിക്കേണ്ടത് പോലീസാണെന്നും യുവതികള്‍ പറഞ്ഞു.