റിയാദ്- ഫുർസാൻ വരിക്കാരായ യാത്രക്കാർക്ക് മികച്ച സേവനങ്ങളുമായി സൗദി എയർലൈൻസ്. ഫുർസാൻ ഗോൾഡ്, സിൽവർ വരിക്കാർക്ക് ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളിൽ വിമാനത്തിനകത്ത് സൗജന്യ വൈഫൈ ലഭ്യമാക്കിയാണ് സൗദിയ പുതിയ സേവനവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഫുർസാൻ ഗോൾഡ് അതിഥികൾക്ക് 100 എം.ബിയും സിൽവർ സ്കീമിലുള്ളവർക്ക് 50 എം.ബിയും വൈഫൈ ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഇവർ ഏത് ക്ലാസിൽ യാത്ര ചെയ്താലും ഈ ആനുകൂല്യം ആസ്വദിക്കാമെന്ന് സൗദിയ വൃത്തങ്ങൾ വെളിപ്പെടുത്തി. വൈ ഫൈയിൽ ലോഗിൻ ചെയ്യുമ്പോൾ ടിക്കറ്റ് നമ്പർ രേഖപ്പെടുത്തിയാൽ ഇന്റർനെറ്റ് സേവനം ഉപയോഗിക്കാൻ സാധിക്കും. നൂറിലേറെ വിമാനങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുന്നെ് സൗദിയ വ്യക്തമാക്കി. 4000 മണിക്കൂറിലേറെ ആസ്വദിക്കാവുന്ന ഹോളിവുഡ് ചിത്രങ്ങളും മ്യൂസിക് പ്രോഗ്രാമുകളും സൗദിയ യാത്രക്കാർക്കായി സജ്ജീകരിച്ചിട്ടു്.