Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തലാൽ ബിൻ അബ്ദുൽ അസീസ് അന്തരിച്ചു

റിയാദ്- രാജകുടുംബാംഗവും മുൻമന്ത്രിയും നയതന്ത്രജ്ഞനുമായിരുന്ന തലാൽ ബിൻ അബ്ദുൽ അസീസ് ആൽ സൗദ് (87) നിര്യാതനായി. ഏറെ കാലം ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ടാണ് അന്തരിച്ചതെന്ന് മകൻ അബ്ദുൽ അസീസ് ബിൻ തലാൽ രാജകുമാരൻ ട്വിറ്ററിൽ അറിയിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
അബ്ദുൽ അസീസ് രാജാവിന്റെ 18ാമത്തെ മകനായി 1931 ഓഗസ്റ്റ് 15ലാണ് ജനനം. 1952 മുതൽ 55 വരെ കമ്മ്യൂണിക്കേഷൻസ് മന്ത്രിയായും 1960ൽ ധനമന്ത്രിയായും സേവനമനുഷ്ടിച്ചു. ഒരുവർഷത്തിന് ശേഷം മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുകയും ഫ്രാൻസിലെ സൗദി അംബാസഡറായി പ്രവർത്തിക്കുകയും ചെയ്തു.
വിദ്യാഭ്യാസ, വികസന മേഖലകളിൽ മികച്ച സംഭാവന നൽകിയ അദ്ദേഹം 1980ൽ അറബ് ഗൾഫ് പ്രോഗ്രാം ഫോർ ഡവലപ്‌മെന്റ് പദ്ധതി സ്ഥാപിച്ചു. വിവിധ സാമൂഹിക സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലവനായും പ്രവർത്തിച്ചു. പ്രമുഖ വ്യവസായി അമീർ വലീദ് ബിൻ തലാൽ, അമീർ ഖാലിദ് ബിൻ തലാൽ, അമീർ തുർക്കി, അമീർ അബ്ദുറഹ്മാൻ, അമീർ മൻസൂർ, അമീർ മശ്ഹൂർ തുടങ്ങിയവർ മക്കളാണ്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഗരിബിനും ഇശാക്കുമിടയിലുള്ള സമയത്ത് അനുശോചനം സ്വീകരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Latest News