Sorry, you need to enable JavaScript to visit this website.

ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് ലെവി തിരിച്ചുനൽകും - മന്ത്രിതല സമിതി

ആശ്രിത ലെവി തിരിച്ചുനൽകില്ല

റിയാദ്- റീട്ടെയിൽ, കോൺട്രാക്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന 20 ൽ താഴെ തൊഴിലാളികളുള്ള ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ വിദേശ തൊഴിലാളികളുടെ ലെവിയായി അടച്ച സംഖ്യയിൽ നിന്ന് 80 ശതമാനം തിരിച്ചുനൽകുമെന്ന് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ മേൽനോട്ടത്തിനുള്ള മന്ത്രിതല സമിതി വ്യക്തമാക്കി. ഇതിന്നായി ഏഴ് ബില്യൻ റിയാലാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ ആശ്രിത ലെവി തിരിച്ചുനൽകില്ല.
2016 ജനുവരി ഒന്നിന് ശേഷം നിലവിൽ വന്ന സ്ഥാപനമായിരിക്കുക. പൂർണമായും സ്വദേശിയുടെ കീഴിലായിരിക്കുക, സ്ഥാപനം തൂടങ്ങി മൂന്നു വർഷം പൂർത്തിയാകാതിരിക്കുക, നിതാഖാത്ത് പദ്ധതി പ്രകാരമുള്ള സ്വദേശിവത്കരണം നടപ്പാക്കുക എന്നിവയാണ് ലെവി തിരിച്ചുലഭിക്കുന്നതിനുള്ള നിബന്ധനകൾ. 

ആവശ്യമെങ്കിൽ ലെവി പുനഃപരിശോധിക്കും - മന്ത്രി

ലെവിക്ക് പുറമെ സ്ഥാപനം ആരംഭിക്കുന്നതിന് കരാർ ഉണ്ടാക്കുന്നതിനുള്ള ഫീസ്, കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ എടുക്കാനും പുതുക്കാനുമുള്ള ചാർജ്, ചാംബർ ഓഫ് കൊമേഴ്‌സ് അംഗത്വ ഫീസ്, ബലദിയ ലൈസൻസ് ഫീ, സൗദി പോസ്റ്റ് (വാസിൽ) ചാർജ്, ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ ഫീ എന്നിവയും ഇതോടൊപ്പം തിരി്ച്ചുനൽകും. 2021വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക. ചെറുകിട സ്ഥാപനങ്ങൾക്ക് ഉത്തേജനം നൽകാനുള്ള  'മുൻശആത്ത്' വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
അതേസമയം വ്യാജരേഖകളുണ്ടാക്കി ആനൂകൂല്യങ്ങൾക്കായി സമീപിക്കരുതെന്നും അത് ശിക്ഷാർഹമാണെന്നും അപേക്ഷ നൽകി ആനൂകൂല്യം ലഭിച്ചിട്ടില്ലെങ്കിൽ ഇതിനായുളള പ്രത്യേക സമിതിയെ സമീപിക്കണമെന്നും സമിതിയുടെ അറിയിപ്പിലുണ്ട്.

Latest News